Notifications

Admissions

About

Admission to Mahatma Gandhi College

Overview

Mahatma Gandhi College is a government-aided college, affiliated to University of Kerala. The admission process is primarily online and follows a Centralized Allotment Process (CAP). Candidates begin by registering on the official portal (admissions.keralauniversity.ac.in). After registration, candidates select preferred colleges and courses. The university releases trial and subsequent allotment lists, allowing edits before final seat allocation. Selected candidates pay fees online, download the allotment memo, and submit documents (mark sheets, certificates) for verification at the college.

Admissions are carried out in different quotas, viz. General Merit, Community Quota, Management Quota and Sports Quota. In General Merit category, reservations are provided for students belonging to SC/ST communities, Differently Abled students, Transgender students, etc. Wards of Ex-service people and students who hold relevant certificates of merit in NSS/NCC/SPC activities in 10+2 level, will be eligible for additional weightage of marks.

Admissions to all quotas are done directly by the University, except to the Management Quota seats which are allotted by the Head Office, Nair Service Society.

മഹാത്മാ ഗാന്ധി കോളേജ്, കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഒരു സർക്കാർ-എയ്ഡഡ് കോളജാണ്. പ്രവേശന പ്രക്രിയ ഒരു കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയ (CAP) വഴി പ്രധാനമായും ഓൺലൈനായിട്ടാണ് നടത്തുന്നത്. വിദ്യാർത്ഥികൾ ആദ്യം ഔദ്യോഗിക പോർട്ടലിൽ (admissions.keralauniversity.ac.in) രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് ശേഷം, അവർ ഇഷ്ടപ്പെട്ട കോളേജുകളും കോഴ്സുകളും തിരഞ്ഞെടുക്കുന്നു. സർവകലാശാല ഘട്ടങ്ങളായി ട്രയൽ ഉൾപ്പടെയുള്ള അലോട്ട്മെന്റ് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നു, അന്തിമ സീറ്റ് അലോട്ട്മെന്റിന് മുമ്പ് തിരുത്തലുകൾ അനുവദിക്കുന്നതുമാണ്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഓൺലൈനിൽ ഫീസ് അടയ്ക്കുകയും, അലോട്ട്മെന്റ് മെമോ ഡൗൺലോഡ് ചെയ്യുകയും, മാർക്ക് ഷീറ്റുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ പരിശോധനയ്ക്കായി നിർദ്ദിഷ്ടദിവസം കോളേജിൽ സമർപ്പിക്കുകയും ചെയ്യണം.

പ്രവേശനം വിവിധ ക്വോട്ടകളിലാണ് നടത്തുന്നത്: ജനറൽ മെറിറ്റ്, കമ്മ്യൂണിറ്റി ക്വോട്ട, മാനേജ്മെന്റ് ക്വോട്ട, സ്പോർട്സ് ക്വോട്ട. ജനറൽ മെറിറ്റ് വിഭാഗത്തിൽ, എസ്‌സി/എസ്‌ടി വിഭാഗങ്ങൾ, വിഭിന്നശേഷി വിദ്യാർത്ഥികൾ, ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾ എന്നിവർക്ക് സംവരണം ഉണ്ടായിരിക്കും. മുൻ സൈനികരുടെ മക്കൾ, 10+2 തലത്തിൽ NSS/NCC/SPC പ്രവർത്തനങ്ങളിൽ മെറിറ്റ് സർട്ടിഫിക്കറ്റ് ഉള്ള വിദ്യാർത്ഥികൾ എന്നിവർക്ക് അധിക മാർക്കിന്റെ വെയ്റ്റേജിന് അർഹതയുണ്ട്.

മാനേജ്മെന്റ് ക്വോട്ട സീറ്റുകൾ ഒഴികെ എല്ലാ ക്വോട്ടകളിലേക്കുള്ള പ്രവേശനവും സർവകലാശാല നേരിട്ടാണ് നടത്തുന്നത്. മാനേജ്മെന്റ് ക്വോട്ട സീറ്റുകൾ നായർ സർവീസ് സൊസൈറ്റിയുടെ ഹെഡ് ഓഫീസായിരിക്കും അലോട്ട് ചെയ്യുന്നത്.

Eligibility

A candidate must have passed the Higher Secondary Examination/Vocational Higher Secondary Examination conducted by the Government of Kerala or an equivalent examination recognised by the Academic Council of the University of Kerala.

Also, each UG programme may have additional subject-specific requirements. For example:

  • B.Sc. Mathematics: Must have studied Mathematics at the Higher Secondary level.
  • B.Sc. Physics: Must have studied Physics.
  • B.A. English: General pass plus weightage for English marks.
  • B.Com: Students from the non-commerce group must have at least 45% aggregate marks.

ഒരു വിദ്യാർത്ഥി കേരള സർക്കാർ നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ അല്ലെങ്കിൽ കേരള സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ അംഗീകരിച്ച തത്തുല്യ പരീക്ഷയിൽ വിജയിച്ചിരിക്കണം.

കൂടാതെ, ഓരോ യുജി പ്രോഗ്രാമിനും വിഷയ-നിർദ്ദിഷ്ട അധിക ആവശ്യകതകൾ ഉണ്ടായിരിക്കാം. ഉദാഹരണത്തിന്:

  • B.Sc. ഗണിതശാസ്ത്രം: ഹയർ സെക്കൻഡറി തലത്തിൽ ഗണിതം പഠിച്ചിരിക്കണം.
  • B.Sc. ഫിസിക്സ്: ഫിസിക്സ് പഠിച്ചിരിക്കണം.
  • B.A. ഇംഗ്ലീഷ്: ജനറൽ പാസ് + ഇംഗ്ലീഷ് മാർക്കിന് വെയ്റ്റേജ്.
  • B.Com: കൊമേഴ്സ് ഇതര വിഭാഗത്തിൽ നിന്നുള്ളവർക്ക് കുറഞ്ഞത് 45% ആകെ മാർക്ക് വേണം.

About our College

Mahatma Gandhi College is one of the largest and oldest institutions of higher education in the capital city of the state of Kerala run by the largest educational agency of Kerala, the Nair Service Society.

Mahatma Gandhi College functions with the objective of providing value added quality education to all, with special emphasis on the economically poor sections of the society, upholding the motto “Sa Vidya Ya Vimukthaye”.

Mahatma Gandhi College has been accredited by NAAC at ‘A’ level in the first phase which was retained in the second phase of accreditation as well. University Grants commission bestowed the college with the status of CPE (College with Potential for Excellence) and awarded an assistance of Rupees One crore for the development of infrastructure and the conduct of various programs in the first phase. The college underwent its fourth phase of accreditation in 2024 and is awarded B++ grade with a CGPA of 2.97. The institution was selected for the award of three FIST (Fund for Improvement of Science and Technology Infrastructure in Universities and Higher Educational Institutions) programmes of the DST (Department of Science and Technology, Government of India).

മഹാത്മാ ഗാന്ധി കോളേജ്, കേരളത്തിന്റെ തലസ്ഥാന നഗരത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്, ഇത് കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ നായർ സർവീസ് സൊസൈറ്റി നടത്തുന്നു.

“സാ വിദ്യാ യാ വിമുക്തയേ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകി, എല്ലാവർക്കും മൂല്യാധിഷ്ഠിത ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മഹാത്മാ ഗാന്ധി കോളേജ് പ്രവർത്തിക്കുന്നത്.

മഹാത്മാ ഗാന്ധി കോളേജ് NAAC-ന്റെ ആദ്യ ഘട്ടത്തിൽ ‘A’ ഗ്രേഡിൽ അക്രഡിറ്റ് ചെയ്യപ്പെട്ടു, ഇത് രണ്ടാം ഘട്ടത്തിലും നിലനിർത്തി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ കോളേജിന് CPE (College with Potential for Excellence) പദവി നൽകി, ആദ്യ ഘട്ടത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനും വിവിധ പ്രോഗ്രാമുകൾ നടത്തുന്നതിനും ഒരു കോടി രൂപയുടെ സഹായം നൽകി. 2024-ലെ നാലാം ഘട്ട അക്രഡിറ്റേഷനിൽ കോളേജിന് 2.97 CGPA-യോടെ B++ ഗ്രേഡ് ലഭിച്ചു. DST (Department of Science and Technology, Government of India) യുടെ മൂന്ന് FIST (Fund for Improvement of Science and Technology Infrastructure) പ്രോഗ്രാമുകൾക്കായി സ്ഥാപനം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Courses Offered

Mahatma Gandhi College offers 13 Undergraduate and 10 Postgraduate courses. After the implementation of FYUGP system, there is a very diverse academic pathways available for UG students.

മഹാത്മാ ഗാന്ധി കോളേജ് 13 ബിരുദ കോഴ്സുകളും 10 ബിരുദാനന്തര കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു. FYUGP സംവിധാനം നടപ്പിലാക്കിയതിനുശേഷം, യുജി വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന നിരവധി അക്കാദമിക് പാതകൾ ലഭ്യമാണ്.

The course basket of the college is available here: Course Basket

Fee Structure

The fees involved in both UG and PG courses are given in detail in this link: Fee structure

(The fee structure is decided by the government and is subject to change according to revisions)

(ഫീസ് ഘടന സർക്കാർ തീരുമാനിക്കുന്നതാണ്, ഭേദഗതികൾക്ക് വിധേയമായി മാറ്റം വരാം)

Important Dates

The admission portal of the University will open soon after the publication of 10+2 results. A detailed prospectus of the whole admission process will also published along with that. You’re expected to check the admission portal from time to time for updates

10+2 ഫലങ്ങൾ പ്രസിദ്ധീകരിച്ച ഉടനെ സർവകലാശാലയുടെ പ്രവേശന പോർട്ടൽ തുറക്കും. പ്രവേശന പ്രക്രിയയുടെ വിശദമായ പ്രോസ്പെക്ടസും അതോടൊപ്പം പ്രസിദ്ധീകരിക്കും. അപ്‌ഡേറ്റുകൾക്കായി ഇടയ്ക്കിടെ പ്രവേശന പോർട്ടൽ പരിശോധിക്കേണ്ടതാണ്

Link: Admission Portal

Contact Numbers

College Office:

Admission Coordinator:

Dr. Ratheesh Kumar V. K. (Assistant Professor of Chemistry)

+91 82818 67868

Sl. No Title View / Download
1 Fee structure (UG and PG) View   Download
2 Course Basket View   Download