എൻ.എസ്. സുമേഷ്‌കൃഷ്ണൻ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ആറാലുംമൂട് തലയൽ ദേശത്ത് 1987 മേയ് 20-ന് ജനനം. പിതാവ്: വി. സുകുമാരൻനായർ. മാതാവ്: കെ. നിർമ്മലാദേവി. മലയാളസാഹിത്യത്തിൽ എം.എ., ബി.എഡ്., എം.ഫിൽ. ബിരുദങ്ങൾ. ഇപ്പോൾ കോതമംഗലം തൃക്കാരിയൂർ ദേവസ്വംബോർഡ് ഹൈസ്‌കൂളിൽ മലയാളം അധ്യാപകൻ. ഭാരതീയ ജീവിതദർശനം; സി.വി. ശ്രീരാമന്റെ ചെറുകഥകളിൽ (പഠനം), ഓർമ്മയുടെ ഇതളുകൾ (സ്മരണ) രുദ്രാക്ഷരം, ചന്ദ്രകാന്തം (കവിത) നീലക്കുറിഞ്ഞി (ബാലസാഹിത്യം) ഉൾക്കാഴ്ചയുടെ ഉള്ളറകൾ, വേരുകൾ പാടുമ്പോൾ (ലേഖനങ്ങൾ) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിശ്വമലയാള മഹോത്സവം കവിതാപുരസ്‌കാരം (2012), കടത്തനാട്ട് മാധവിയമ്മ സ്മാരക പുരസ്‌കാരം (2013) പുനലൂർ ബാലൻ കവിതാപുരസ്‌കാരം (2015), പ്രഥമ ഒ.എൻ.വി. യുവസാഹിത്യ പുരസ്‌കാരം (2017), പ്രഥമ പള്ളത്ത് രാമൻ സ്മാരക പുരസ്‌കാരം (2017), വൈലോപ്പിള്ളി സ്മാരകപുരസ്‌കാരം (2017) കുമാരകവി കവിതാപുരസ്‌കാരം (2019), ഭാരതീയ ഭാഷാപരിഷത്ത് (കൊൽക്കത്ത) യുവസാഹിത്യപുരസ്‌കാരം (2020)എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സുജിത ടി.എസ്.